അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ഗുജറാത്തിലാണ് സംഭവം.
ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണിലാണ് അപകടമുണ്ടായത്. ഗുജറാത്തിയ സൗരാഷ്ട്ര മേഖലയില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ചൊവ്വാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു. കെശര്‍ബെന്‍ കഞ്ചാരിയ (65), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്. ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്.
വൈകുന്നേരം തുടങ്ങിയ തെരച്ചില്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, അഗ്നിശമന സേന എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവശിഷ്ടങ്ങള്‍ നീക്കിയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.