വി എസ്‌ അച്യുതാന്ദൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ആയിരുന്ന അഡ്വ.അനിൽകുമാർ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ്‌ അച്യുതാന്ദൻ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാനായിരിക്കെ പേർസണല്‍ അസ്സിസ്റ്റന്റായിരുന്ന അഡ്വ എൻ അനില്‍ കുമാർ (൫൯) അന്തരിച്ചു.

ബുധൻ രാത്രി എട്ടുമണിയോടെ പാലക്കാട് ടൗണ്‍ സ്‌ക്വയർ ക്ലബ്ബില്‍ സൗഹൃത്തുക്കള്‍ക്കൊപ്പം സൗഹൃദ സംഭാഷണത്തിലായിക്കെ പെട്ടെന്ന്‌ കുഴഞ്ഞു വീണ അദ്ദേഹത്തെ സുഹൃത്തുക്കള്‍ ഉടൻ തന്നെ തങ്കം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിലവില്‍ പാലക്കാട് ജില്ലാ കോടതിയില്‍ അഭിഭാഷകനായ അദ്ദേഹം 2016 മുതല്‍ -2021 വരെ, കെജിഒഎയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായിരുന്നു. സംസ്ഥാന പ്ലാനിംങ് ബോർഡില്‍ റിസർച്ച്‌ അസിസ്റ്റൻ്റായാണ് ജോലിയില്‍ പ്രവേശിച്ചത്.

പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. സംസ്ഥാന ആസൂത്രണ ബോർഡില്‍ ജോയിന്റ്‌ ഡയറക്ടറായി വിരമിച്ചു. നിലവില്‍ സിപിഎം അകത്തേത്തറ ലോക്കല്‍ കമ്മറ്റി അംഗവും, കർഷക സംഘം പഞ്ചായത്ത് പ്രസിഡൻ്റും ഏരിയ കമ്മറ്റി അംഗവുമാണ്. നടക്കാവ് മേല്‍പ്പാലം, മലമ്ബുഴ റിംങ് റോഡ് പന്നിവയുടെ നിർമ്മാണ തുടങ്ങുന്നതിനായി ശ്ലാഘനീയമായ പ്രവർത്തനങ്ങള്‍ക്ക് നടത്തിയ വ്യക്തിയാണ്. ഭൗതികശരീരം നടക്കാവ് സ്വവസതി എത്തിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: വസന്തകുമാരി, മകള്‍: അനാമിക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !