പാലാ: കേരള സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാ രൂപതക്ക് ഇന്ന് പ്ലാറ്റിനം ജൂബിലി.
ഭാരതത്തിലെആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക് ലോകത്തില്‍ ഏറ്റവും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയും സ്വന്തം.1950 ജൂലൈ 25-നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ തിരുവെഴുത്ത് വഴിയാണ് സീറോ മലബാർ സഭയുടെ അഭിമാനമായ പാലാ രൂപത സ്ഥാപിതമായത്.കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ ഇപ്പോൾ മൂന്നേകാൽ ലക്ഷത്തോളം വിശ്വാസികളും 71,004 ഭവനങ്ങളുമുണ്ട്.ഇപ്പോൾ 171 ഇടവകകളും 17 ഫൊറോനകളുമുണ്ട്.
സങ്കീർണ്ണമായ പ്രശ്നങ്ങളുടെ പരിഹാരകൻ എന്ന് പേരെടുത്തിട്ടുള്ള മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് ഇപ്പോൾ പാലാ രൂപതയെ നയിക്കുന്നത്.കത്തോലിക്കാ വിശ്വാസികളേവരും അഭിമാനമായി കാണുന്ന അദ്ദേഹം ആഗോള കത്തോലിക്കാ സഭാ സൈദ്ധാന്തിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.വിശുദ്ധിയുടെയും ശാന്തതയുടെയും സമാധാനത്തിന്റെയും പ്രതീകമായി അദ്ദേഹത്തിന്റെ സാന്നിധ്യം സീറോ മലബാർ സഭയിൽ സംജാതമാണ്.വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ് .ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം നമ്മുടെ സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു.
പാലാ രൂപതയിൽ നിന്നുള്ള 30 പേർ വിവിധ രൂപതകളിലായി ബിഷപ്പുമാരായിട്ടുണ്ട്. രൂപതയിൽനിന്നുള്ള 2700ലേറെ വൈദികരും 12,000ലേറെ കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു.പാലാ രൂപത വിശുദ്ധരുടെയും അനുഗൃഹീതരുടെയും പൂണ്യഭൂമിയാണ്.
വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ദൈവദാസൻ കദളിക്കാട്ടിൽ മത്തായിയച്ചൻ, ദൈവദാസരായ മാർ മാത്യു കാവുകാട്ട്,ഫാ.ബ്രൂണോ കണിയാരകത്ത്, സിസ്റ്റർ മേരി കൊളോത്ത് ആരംപുളിക്കൽ, ഫാ. ആർമണ്ട് മാധവത്ത് എന്നിവരെല്ലാം രൂപതയുടെ വിശ്വാസ പാരമ്പര്യത്തിന്റെ നേർസാക്ഷ്യമാണ്.
പാലാക്കാരുടെ അഭിമാനം എന്നും പാല ടൗണിന്റെ ഒത്ത നടുക്കായി തലയുയർത്തി നിൽക്കുന്ന കുരിശുപള്ളിയാണ്.കാഴ്ചചയുടെ ഭംഗിക്കപ്പുറം പാലാക്കാരുടെ വിശ്വാസത്തിന്റെ പ്രതീകമാണത്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,
പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്‌ക്കാര വൈജാത്യമുള്ള സഭാ പിതാവായ മാർ ജോസഫ് കല്ലറങ്ങാട്ട് സീറോ മലബാർ സഭയുടെ അഭിമാനമായ പാലാ രൂപതയെ വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.