ഇസ്ലാമാബാദ്: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച്, ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയുടെ ഇമ്രാന് ഖാന്റെ പാര്‍ട്ടി പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫിനെ നിരോധിക്കാന്‍ പാകിസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഭരണത്തിലുണ്ടായിരുന്ന ഇമ്രാന് ഖാന്റെ പാര്‍ട്ടി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധിക്കുന്നതെന്നാണ് വാര്‍ത്താ വിതരണ മന്ത്രി വ്യക്തമാക്കിയത്. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.1996ലാണ് തെഹരീക് ഇ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇമ്രാന് ഖാന് രൂപീകരിക്കുന്നത്. 2023വരെ ഇമ്രാന് ഖാന് ആയിരുന്നു പാര്‍ട്ടി ചെയര്‍മാനും.
71 കാരനായ ഇമ്രാന് ഖാന് വിവിധ കേസുകളിലായി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. വിവാഹ കേസില്‍ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവായത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.