ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തില്‍ അഞ്ചാംപനി വാക്സിന് സ്വീകരിക്കാത്ത 55 ശതമാനം കുട്ടികളുള്ള 10 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ ഇന്ത്യയില്‍ വാക്സിനേഷന് എടുത്ത കുട്ടികളുടെ അനുപാതം 90-94 ശതമാനത്തിന് ഇടയിലാണ്.
വാക്സിന് ഉപയോഗിച്ച് തടയാവുന്ന വൈറല്‍ രോഗമായ അഞ്ചാംപനി കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. ഇത് കുട്ടികളില്‍ തലച്ചോറിലെ വീക്കത്തിനും ന്യൂമോണിയക്കും കാരണമാകുന്നു. 2022ല്‍ രാജ്യത്തെ കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും അഞ്ചാംപനി വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നു.
കൊവിഡിന് ശേഷം കുട്ടികളിലെ പ്രതിരോധ ശേഷി കുറഞ്ഞത് രോഗം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. അഞ്ചാംപനി ബാധിച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവരുന്നത്.‘ഇമ്മ്യൂണൈസേഷന്‍ അജണ്ട 2030’ന്റെ ഒരു പ്രധാന ലക്ഷ്യം, 2030ഓടെ സീറോ ഡോസ് കുട്ടികളുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്നതാണ്.
എന്നാല്‍ 2019 ലെ കണക്കുകളില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമേ 2022ല്‍ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023ല്‍ മാത്രമായി ആഗോളതലത്തില്‍ ഏകദേശം 1.4 കോടി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന-യുണിസെഫ് പറയുന്നു.
അതേസമയം 2023ല്‍ ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ് എന്നീ മൂന്ന് സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള കോമ്പിനേഷന്‍ വാക്സിനുകളുടെ ആദ്യ ഡോസ് സ്വീകരിക്കാത്ത ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രണ്ടാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ആറാഴ്ച പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും ഈ വാക്സിനുകള്‍ സ്വീകരിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.