മധ്യപ്രദേശ്: വ്യത്യസ്തത നിറഞ്ഞ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലാ ആശുപത്രിയിലെ ഡോ്കടര്മാരുടെ സംഘം രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു കര്‍ഷകന്റെ മുതുകില്‍ നിന്ന് 16 ഇഞ്ച് നീളമുള്ള വെള്ളരി നീക്കം ചെയ്ത വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.ഖജുരാഹോയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ എത്തിയ ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍, മലാശയത്തിലൂടെ ശരീരത്തിന് അകത്ത് കടന്ന വെള്ളരി ആന്തരിക മുറിവുകള്‍ ഉണ്ടാക്കിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് ഡോക്ടര്‍ നന്ദകിഷോര്‍ ജാതവിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി രോഗിയുടെ ശരീരത്തില്‍ നിന്ന് 16 ഇഞ്ച് പടവലം പുറത്തെടുത്തു. രോഗി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
വെള്ളരി എങ്ങനെയാണ് മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരിക്കാന് സാധ്യതയുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചു ഇപ്പോഴും അന്വേഷണത്തിലാണ്. വൈദ്യശാസ്ത്രം
'കഴിഞ്ഞ ദിവസം രാത്രി, ഖജുരാഹോ മേഖലയില്‍ നിന്ന് വയറുവേദനയുമായി ഒരു രോഗി എത്തി. പുലര്‍ച്ചെ 3.30 ഓടെ മിഷന് ആശുപത്രിയിലേക്കാണ് അദ്ദേഹം ആദ്യം പോയത് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍, മലാശയത്തിലൂടെ ശരീരത്തിന് അകത്ത് കടന്ന വെള്ളരി ആന്തരിക മുറിവുകള്‍ ഉണ്ടാക്കിയതായി കണ്ടെത്തി.
ഡോക്ടര്‍ നന്ദകിഷോര്‍ ജാതവിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി രോഗിയുടെ ശരീരത്തില്‍ നിന്ന് 16 ഇഞ്ച് പടവലം പുറത്തെടുത്തു. ഡോക്ടര്‍ നന്ദകിഷോർ മറ്റ് രണ്ട് ഡോക്ടര്‍മാരുടെ സഹായത്തോടെ ഏകദേശം ഒന്നരയടി നീളമുള്ള ഒരു വെള്ളരി നീക്കം ചെയ്തു.'' ''താന്‍ തന്നെയാണോ പടവലങ്ങ വിഴുങ്ങിയതെന്നോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നോ രോഗി വെളിപ്പെടുത്തിയിട്ടില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.