കോഴിക്കോട്: കർണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിനവും വിവരമില്ല.
കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തില്‍പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയില്‍ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം.ഫോണ്‍ ഇടയ്‌ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ നമ്പർ സ്വിച്ച് ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
അർജുനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ വൈകിയെന്നും ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ ആരംഭിച്ചെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കർണാടക ഗതഗാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.