കണ്ണൂർ: സി.പി.എമ്മിന്റെ യുവനേതാവായിരുന്ന മനു തോമസ് പാര്‍ട്ടി വിട്ടതിനു ദീര്‍ഘകാലമായുള്ളതും അടിയന്തരവുമായ കാരണങ്ങളുണ്ട്. മാറ്റങ്ങളെ മാനുഷികവും ജൈവികവുമായ തലങ്ങളില്നിന്നുകൊണ്ട് ഉള്‍കൊള്ളാനാകുന്നില്ല.
മാറണമെന്നാഗ്രഹിച്ചാല് പോലും മാറാനാകാത്ത സംവിധാനമായി പാര്‍ട്ടി മാറി. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ മാഫിയയുമായി സി.പി.എമ്മിനുള്ള ബന്ധത്തിലും കൊലപാതക രാഷ്ട്രീയത്തിലും വിയോജിപ്പ് ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി അംഗത്വത്തില്‍നിന്നു വിട്ടുപോകുന്നത്.മാറണമെന്നാഗ്രഹിച്ചാല്പോലും ഒരു പ്രതീക്ഷയും പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകരില്‍ ഉണര്‍ത്തുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു തോമസ് പറയുന്നു. സാമൂഹ്യ വിഷയങ്ങളോട് പ്രതികരിക്കാത്ത പാര്‍ട്ടിനയവും പരാതി കൊടുത്താല്‍ ചര്‍ച്ച ചെയ്യാത്ത സംഘടനാ സംവിധാനവുമടക്കം പല കാരണങ്ങള്‍ മനു തോമസിന്റെ പാര്‍ട്ടിയില്‍നിന്നുള്ള വിട്ടുപോക്കിനു പിന്നിലുണ്ട്.
പാര്‍ട്ടി സംസ്കാരം ആര്‍ജ്ജിക്കുന്നതിനു പകരം നേതാക്കന്മാരെ അനുകരിക്കുന്നവരായി യുവജന-വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്യാംപസുകളില്‍ രാഷ്ട്രീയമില്ലാത്ത ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുന്നു, സമരങ്ങളോ ക്യാംപെയിനുകളോ നടത്താനോ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ കഴിയാതെ ഡി.വൈ.എഫ്.ഐ. 'പാര്‍ട്ടിക്ക് പരിക്കേല്‍ക്കും' എന്ന കാരണത്താല്‍ സത്യങ്ങള്‍ പൊതുസമൂഹത്തോട് പറയാന്‍ പരിമിതിയുള്ള പാര്‍ട്ടി-പാര്ട്ടിയനുഭവങ്ങളെക്കുറിച്ച് മനു തോമസ് പറയുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.