കൂട്ടിക്കൽ :കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കുന്ന തിന്റ ഭാഗമായി വയോജനങ്ങളുടെ കൂട്ടായ്മയും സൗഹൃദവും പരസ്പര വിശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി വി പഞ്ചായത്ത് തല വയോജന ക്ലബ്ബിൻ്റെ രൂപീകരണവും സെമിനാറും കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിപാടി ഉത്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, ബ്ലോക്ക് മെമ്പർ അനു ഷിജു,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സുധീർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് സജിമോൻ, ശ്രീ. കെ എൻ വിനോദ്, ജെസ്സി ജോസ് ജേക്കബ് ചാക്കോ, ഹരിഹരൻ, വിനോദ്,ആൻസി, സിന്ധു, മായ,മോഹനൻ, സൗമ്യ, വയോജന ക്ലബ് പ്രസിഡന്റ് പി കെ സണ്ണി,സെക്രട്ടറി ജോസ് കുര്യൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.