കോട്ടയം: അച്ഛന് കാന്‍സര്‍, അമ്മയ്ക്ക് മാനസിക രോഗം, പുരനിറഞ്ഞു നില്ക്കുന്ന മൂന്നു പെണ്‍കുട്ടികള്‍… സഹായം ആവശ്യപ്പെട്ട് ഇത്തരം പരിദേവനങ്ങള്‍ അടങ്ങിയ കള്ളക്കാര്ഡുകള് കാണിച്ച് ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നാഗമ്പടം സ്വദേശിനി ഭാഗ്യ തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപയെന്ന് അനുമാനം.
ഇന്നലെ ഉച്ചയോടെ റെയില്‍വേ പോലീസ് പിടികൂടുമ്പോള്‍ കൈവശം 1500 രൂപയോളം അവരുടെ കൈവശം ഉണ്ടായിരുന്നു. പ്രതിദിനം അരലക്ഷം രൂപ വരെ സമ്പാദിച്ച ദിവസങ്ങള്‍ ഉണ്ടെന്നാണ് ഭാഗ്യയെ ചോദ്യം ചെയ്തതില്‍ നിന്ന് റെയില്‍വേ പോലീസിനു ലഭിച്ച വിവരം.ഭാഗ്യയുടെ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് വലിയ തുക പതിവായി കൈമാറ്റം ചെയ്തിട്ടുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു. ട്രെയിനില്‍ ഇത്തരത്തില്‍ പിരിവു നടത്തുന്ന വന്‍ മാഫിയ സംഘത്തിന്റെ കണ്ണിയാണ് ഭാഗ്യയെന്നാണ് വിവരം.
ട്രെയിനില്‍ വിതരണം ചെയ്ത കാര്‍ഡില്‍ ജ്യോതി എന്ന വ്യാജ പേരാണ് ഭാഗ്യ ഉപയോഗിച്ചിരുന്നത്. മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണെന്നും അന്വേഷണത്തില്‍ അറിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.