കണ്ണൂർ: ക്ഷേത്രദർശനം നടത്തുമ്പോള്‍ ആചാരങ്ങള്‍ പാലിക്കണമെന്ന് സിപിഎം നേതാവിന്റെ പുസ്തകത്തില്‍ പറയുന്നു. തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ കെ.അനന്തഗോപൻ 'ഓർമകളുടെ വസന്തം' എന്ന പുസ്തകത്തിലാണ് വരികള്‍.
"ശ്രീകോവിലിന് മുന്നിലെത്തുമ്പോള്‍ കൈകൂപ്പുക എന്നത് സാധാരണഗതിയില്‍ ചെയ്യേണ്ടതാണ്. പൂജാരി തരുന്ന തീർത്ഥം അർഹിക്കുന്ന ബഹുമാനത്തോടെ സ്വീകരിക്കാൻ ബാധ്യസ്ഥനാണ്". 'കമ്മ്യൂണിസ്റ്റുകാരൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായാല്‍' എന്ന അവസാന അധ്യായത്തിലാണ് അനന്തഗോപൻ വിശ്വാസ വിഷയത്തിലെ നിലപാട് പറയുന്നത്.എന്റെ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ല പ്രധാനം. മറിച്ച് ഏറ്റെടുക്കുന്ന ചുമതലയോട് നീതി പുലർത്താൻ കഴിയുകയെന്നതാണ്.
അതുകൊണ്ട് അന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തതെന്നും പുസ്തകത്തിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് അനന്തഗോപന്റെ പുസ്തകം പുറത്തിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.