വെറുമാരു യന്ത്രമല്ലായിരുന്നു: ലോകത്തെ ഞെട്ടിച്ച മരണം: ദക്ഷിണ കൊറിയയിൽ റോബോട്ട് ജീവനൊടുക്കി, ആത്മഹത്യ അമിത ജോലി ഭാരത്താൽ,

ഗമി: മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാല്‍ ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്ന വാ‍ർത്ത വളരെ വിചിത്രമായ ഒന്നാണ്.


ഗമി സിറ്റി കൗണ്‍സിലിലെ സർക്കാർ ജീവനക്കരനായ റോബോട്ട് ജീവനൊടുക്കിയെന്നാണ് വാ‍ർത്ത. രാജ്യത്തെ 'ആദ്യത്തെ റോബോ‍ട്ട് ആത്മഹത്യ ആഗോള തലത്തില്‍ ച‍ർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 4നായിരുന്നു സംഭവം.

റോബോട്ട് സൂപ്പ‍ർവൈസർ എന്ന് വിളിക്കുന്ന യന്ത്രം വൈകിട്ട് ഗോവണിപ്പടിയുടെ സമീപം കേടുവന്ന് ചലനമറ്റ് കിടക്കുകയായിരുന്നു. ഇതിന് നിമിഷങ്ങള്‍ക്ക് മുൻപ് റോബോട്ട് പലതവണ വട്ടം കറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

റോബോട്ടുകളുടെ ജോലിഭാരം ഇതോടെ ചർച്ചയായി.2023 ഓഗസ്റ്റ് മുതലാണ് 2023 ആഗസ്റ്റ് മുതല്‍ ജോലി ആരംഭിച്ച റോബോർട്ട് മെക്കാനിക്കല്‍ സഹായി എന്നതിനപ്പുറം നിരവധി ജോലികളില്‍ വ്യാപൃതനായിരുന്നു.

ഡോക്യുമെന്റുകള്‍ കൈമാറുന്നതും താമസക്കാർക്ക് വിവരങ്ങള്‍ നല്‍കുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം യന്ത്രം സജീവമായിരുന്നു. രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെയായിരുന്നു ഡ്യൂട്ടി സമയം. 

ടയറില്ലാതെ എലിവേറ്ററുകള്‍ ഉപയോഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഇതിനെ നി‍ർമിച്ചത്. അതേസമയം ഇതിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. യന്ത്രഭാഗങ്ങള്‍ പരിശോധനയ്‌ക്കായി സിറ്റി കണ്‍സില്‍ ശേഖരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !