ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ: എസ്ഡിപിഐ പറവൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നോർത്ത് പറവൂർ :ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരേ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ പറവൂർ മന്നം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പറവൂർ മണ്ഡലം പ്രസിഡൻ്റ് നിസാർ അഹമ്മദ് പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരമേറ്റതിനുശേഷം രാജ്യത്ത്  ആൾക്കൂട്ട കൊലപാതകങ്ങളൾ വർധിച്ചുവരികയാണ്.  ഉത്തര്‍പ്രദേശിൽ മാത്രം മൂന്ന്  മുസ്ലിം പണ്ഡിതന്മാരെയാണ് കൊലപ്പെടുത്തിയത്. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ  തല്ലിക്കൊന്നു. 

ജാർഖണ്ഡിൽ ഇരുചക്ര വാഹനം ഓട്ടോറിക്ഷയിൽ ഉരസിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അക്രമികൾ സംഘടിച്ചെത്തി പള്ളി ഇമാമിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ജയ്പൂരിൽ നാരങ്ങാ ലോഡുമായി പോയ യുവാക്കളെ ഗോരക്ഷാ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു.  പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ  വ്യാപകമായ കലാപം നടത്തി.

സായുധ അക്രമികൾ പരസ്യമായി തല്ലിക്കൊലകൾ തുടരുമ്പോൾ പോലിസ് ഇരകൾക്കെതിരേ മോഷണം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. ദിനേനയെന്നോണം തല്ലിക്കൊലകൾ വർധിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളുടെ മൗനം സംഘപരിവാരത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. 

ഫാഷിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ നടക്കുന്ന പ്രതിക്ഷേധ പരിപാടികളിൽ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിൻ്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മണ്ഡലം സെക്രട്ടറി സുധീർ അത്താണി, സുൽഫിക്കർ വള്ളുവള്ളി, മുഹമ്മദ് താഹിർ എന്നിവർ പ്രതിഷേധത്തിന് നേതൃത്യം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !