കൊല്ലം: ഇരവിപുരത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ക്രൂരമായി മർദിച്ചു. ആയിരംതെങ്ങ് സ്വദേശികളായ അമീന് ഷാ, അമീര്‍ ഷാ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരങ്ങള്‍ കൂട്ടിക്കടയിലുള്ള ശിഹാബുദ്ദീന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി. സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘം ചേർന്നുള്ള ആക്രമണത്തില്‍ കലാശിച്ചു.സൈനികന്റെ മുഖത്തും തലയ്ക്കു പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്. നിലത്തുവീണ അമീൻ ഷായെയും തടയാൻ എത്തിയ സഹോദരൻ അമീർ ഷായെയും ഇഷ്ടിക ഉള്‍പ്പടെ ഉപയോഗിച്ചാണ് 20 ലധികം വരുന്ന പ്രതികള്‍ മർദിച്ചത്.
പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം എത്തിയാണ് സഹോദരങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയത്. കേസില്‍ കടയുടമ ശിഹാബുദ്ദീന്, മർദിച്ച മുഹമ്മദ് റാഫി എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തില്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ സിക്കിമില്‍ ജോലി ചെയ്ത് വരികയായിരുന്നു അമീൻ ഷാ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.