ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി.
കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു.കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പാർട്ടിയുടെ നിർണായക യോഗങ്ങളിൽ എടുക്കുന്ന രഹസ്യ തീരുമാനങ്ങൾ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദീപാ ദാസ് മുൻഷി കത്തിൽ ആവശ്യപ്പെട്ടു. പാർട്ടി രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നവരെ ഉടൻ കണ്ടെത്തണമെന്നു തിരുവഞ്ചൂരിന് നിർദേശം നൽകി.
കേരളത്തിലെ കോൺഗ്രസ് പാർട്ടി വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കൾക്കിടയിൽ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വർധിക്കുന്നത് ദോഷം ചെയ്യും.
ഭാവിയിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ അച്ചടക്കനടപടികൾ കൈക്കൊള്ളണമെന്നും തിരുവഞ്ചൂരിന് അയച്ച കത്തിൽ ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.