ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി എം സ്വരാജ്,

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്. വിദേശിക ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ സി.പി.എം. എന്ന ഗവർണറുടെ മുൻകാല പരാമർശത്തെ വിമർശിക്കവേ ആയിരുന്നു സ്വരാജിന്റെ വാക്കുകള്‍.

വിവരദോഷം, ഇപ്പോള്‍ ഗവർണർ ആണെങ്കിലും ഉണ്ടാകാൻ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി, ചുമതലകള്‍ നിർവഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. 

ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാൻ പാടില്ല, ഭ്രാന്തുണ്ടാവൻ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ളൂ, അത് ഗവർണറുടേതാണ്. ഗവർണർ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. 

അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീർഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണർ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാൻ സാധിക്കില്ല. ഗവർണർ ആകാൻ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ ഗവർണറുടെ കാര്യത്തില്‍, സ്വരാജ് പറഞ്ഞു. 

കണ്ണൂരില്‍ ഇടത് അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പരിപാടിയിലായിരുന്നു സ്വരാജിന്റെ പരാമർശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !