ജർമനിയിൽ,ആസിഡ് ആക്രമണം: 14 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

ബെർലിൻ: ജർമ്മനിയിലെ ബോക്കം നഗരത്തിലെ കഫേയിലുണ്ടായ ആസിഡ് ആക്രമണത്തില്‍ 14 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആയിരുന്നു സംഭവം.

കഫേയിലേക്ക് കടന്ന 43കാരനായ അക്രമി ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ക്ക് നേരെ അസിഡിക് ദ്രാവകം ഒഴിക്കുകയായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. സമീപത്തുണ്ടായിരുന്നവർക്കും ദ്രാവകവുമായി സമ്പർക്കമുണ്ടായ നാല് പൊലീസുകാർക്കും പരിക്കേറ്റു.

 ഓടിരക്ഷപെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിനുപയോഗിച്ച അസിഡിക് ദ്രാവകം ഏതാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !