കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണവുമായി നോട്ടീസ് അയച്ചു,

ഹൈദരാബാദ്: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ മുൻ കോണ്‍ഗ്രസ് നേതാവും കല്‍ക്കി ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം കല്‍ക്കി എഡി 2898 ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചു.

ഹിന്ദു മതഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കള്‍ ചെയ്യുന്നതെന്ന് കൃഷ്ണം കുറ്റപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

"ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കല്‍ക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ നിങ്ങളുടെ സിനിമ തിരുത്തിയെന്നും.കൂടാതെ കല്‍ക്കി ഭഗവാന്‍റെ കഥയുടെ ചിത്രീകരണം പൂർണ്ണമായും കൃത്യമല്ലാത്തത് ഇത് സംബന്ധിച്ച മത വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അനാദരവുമാണ്. 

കോടിക്കണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവിനെയാണ് ഇത് ഹനിക്കുന്നത്" എന്നാണ് നിര്‍മ്മാതാക്കള്‍ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം ഒരു സിനിമ ഇതിനകം തന്നെ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും. കല്‍ക്കി ഭഗവാന്‍റെ ഐതിഹ്യത്തെയും ധാർമ്മികതയെയും കൂടുതല്‍ കളങ്കപ്പെടുത്തുമെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. 

"ഹിന്ദു വിശ്വാസത്തെ തെറ്റിദ്ധരിക്കുന്നതിനും തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഈ ചലച്ചിത്രം ഇടയാക്കും, അതുവഴി കല്‍ക്കിയില്‍ വിശ്വസിക്കുന്ന കല്‍ക്കി ധാം നിവാസികളുടെ വിശ്വാസത്തിനും മതവികാരങ്ങള്‍ക്കും അങ്ങേയറ്റം വിഷമമുണ്ടാക്കി" പ്രമോദ് കൃഷ്ണത്തിന്‍റെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു. 

ഹിന്ദു ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നത് ഒരു ഫാഷനായി മാറിയെന്നും ആർക്കും അത് ചെയ്യാൻ അവകാശമില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം പിടിഐയോട് പറഞ്ഞു. "കല്‍ക്കി അവതാരം മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരമായിരിക്കും. നമ്മുടെ നിരവധി 'പുരാണങ്ങള്‍' അതിനെക്കുറിച്ച്‌ പറയുന്നുണ്ട്. ഫെബ്രുവരി 19 ന് യുപിയിലെ സംഭാലില്‍ കല്‍ക്കി ഭഗവാൻ ജനിക്കുന്ന ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടിരുന്നു. 

ലോകം മുഴുവൻ ആ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍, ഈ സിനിമ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണെന്ന് മുൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആചാര്യ പ്രമോദ് കൃഷ്ണനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവല്‍ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമ ഇറങ്ങിയതിന് പിന്നാലെ ആശയക്കുഴപ്പത്തിലായ പല വിശ്വാസികളും കല്‍ക്കി ധാം ആചാര്യനെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രമോദ് കൃഷ്ണം വിഷയത്തില്‍ നിയമ നടപടിക്ക് ഒരുങ്ങിയത് എന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവല്‍ ആനന്ദ് ശർമ്മ പിടിഐയോട് വ്യക്തമാക്കി. 

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം കല്‍ക്കി 2898 എഡി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂണ്‍ 27 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച്‌ കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തില്‍ 1000 കോടി രൂപ പിന്നിട്ടു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !