പാരിസ്: മനു ഭാകറിന്റെ ചരിത്ര വെങ്കലത്തിനും രമിത ജിന്‍ഡാലിന്റെ ഫൈനല്‍ പ്രവേശത്തിനും പിന്നാലെ ഷൂട്ടിങില്‍ ഇന്ത്യയുടെ മുന്നേറ്റം വീണ്ടും. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്ജുന് ബബുത ഫൈനലിലേക്ക് മുന്നേറി.
യോഗ്യതാ പോരാട്ടത്തില്‍ താരം 7ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 629.3 പോയിന്റുകള്‍ നേടിയാണ് മുന്നേറ്റംമീറ്റര് എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം വെടിവച്ചിട്ടാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ചരിത്രമെഴുതിയാണ് മനു ഭാകര്‍ രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്.
ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാല്‍ ചരിത്ര നേട്ടത്തോടെ ഫൈനലിലേക്ക് മുന്നേറിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് താരം മുന്നേറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.