പാരീസ്: ഒളിംപിക്സിന് എത്തിയ ഓസ്ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഓസ്ട്രേലിയയുടെ ഒളിംപിക്സ് ടീം ചീഫ് അന്ന മെയേഴ്സ് അറിയിച്ചു.ആകെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതായി അന്ന മെയേഴ്സ് പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കയില്ലെങ്കില്‍ അവര്‍ പരിശീലനം തടരും. ടീം കോവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതായും മെയേഴ്സ് പറഞ്ഞു. വാട്ടര്‍പോളോ മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് പതിനൊന്നുവരെയാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്സിന് കോവിഡ് ഭീതി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഫ്രാന്‍സിലെ ആരോഗ്യമന്ത്രി ഫ്രെഡറിക് വലെടൗക്സും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.