മമതയുടെ അഭിപ്രായം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു 'ആ വാതില്‍ അങ്ങ് അടച്ചിട്ടേക്ക്; ബംഗ്ലാദേശ് ജനതയെ ക്ഷണിച്ച മമത ബാനര്‍ജിക്ക് ചുട്ട മറുപടിയുമായി ബംഗ്ലാദേശ്

ധാക്ക : ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ ഇരയായവർക്ക് അഭയം നല്‍കാൻ തയ്യാറാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച്‌ ബംഗ്ലാദേശ്.

ബംഗ്ലാദേശിലെ നിസ്സഹായരായ ജനതയെ സ്വീകരിക്കും എന്ന തരത്തിലുള്ള വാഗ്ദാനം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ബംഗ്ലാദേശ് പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചാണ് ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഞങ്ങള്‍ വളരെ അടുത്ത ബന്ധം പങ്കിടുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോടുള്ള ആദരവോടെ പറയുന്നു, അവരുടെ അഭിപ്രായങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അതിനാല്‍, ഞങ്ങള്‍ ഇന്ത്യൻ സർക്കാരിന് ഇത് സംബന്ധിച്ച്‌ ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്,'ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹമൂദ് പറഞ്ഞു.

ബംഗ്ലാദേശില്‍ കലാപം ശക്തമായതോടെ ജൂലൈ 21 നാണ് മമത ബാനർജി ബംഗ്ലാദേശിലെ നിസ്സഹായരായ ജനതയ്ക്ക് വേണ്ടി വാതില്‍ തുറന്നിടുന്നു എന്ന പ്രസ്താവന നടത്തിയത്. 

അഭയാർത്ഥികളെ ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും, പ്രക്ഷോഭത്തില്‍ ഇരയായവർ വാതിലില്‍ മുട്ടിയാല്‍ അഭയം നല്‍കുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജ്യത്തിന്റെ ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജിക്ക് രാജ്ഭവൻ നോട്ടീസ് അയച്ചു.

വിദേശത്തുനിന്ന് രാജ്യത്തേക്ക് വരുന്നവരെ ഉള്‍ക്കൊള്ളുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ളതാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അഭയം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണ് എന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശും പ്രസാതവനയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !