ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയില്‍ കയറി ഇമ്മാനുവേല്‍ തൂങ്ങിമരിക്കുകയായിരുന്നു.
പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്. 3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം.
മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ.
വിവാഹശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയില്‍ താമസമാക്കിയത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.