അമ്മയ്‌ക്ക് രണ്ടു മന്ത്രിമാർ: എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ ഭീമൻ രഘു; കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനം,

കൊച്ചി: അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതില്‍ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും ഭീമൻ രഘു പറഞ്ഞു.അമ്മയുടെ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്.

നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്"

എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026- നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു"- ഭീമൻ രഘു പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !