ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്കുള്ള കോടിക്കണക്കിനു രൂപയുടെ കേന്ദ്ര ഗ്രാന്റുകള്‍ നല്‍കാനാകാത്ത സ്ഥിതിയെന്ന് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിച്ച് വിവരം കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെന്നും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കുറ്റപ്പെടുത്തി.ഇതുമൂലം കേരളത്തിലെ പഞ്ചായത്തുകള്‍ക്കായി 15-ാം കേന്ദ്ര ധനകാര്യ കമ്മിഷന് ശിപാര്‍ശ പ്രകാരം വിതരണം ചെയ്ത 5,337 കോടി രൂപയുടെ ഗ്രാന്റിന്റെ അടുത്ത ഗഡു നല്‍കാനാകാത്ത സ്ഥിതിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമായി പഞ്ചായത്തുകളുടെ ഗ്രാന്റ് നേടിയെടുക്കുന്നതിലെ വീഴ്ച.
14-ാം ധനകാര്യ കമ്മിഷന് ഗ്രാന്റായി 2015-16 മുതല്‍ 2019-20 വരെ 3,774.20 കോടി രൂപയും 15-ാം ധനകാര്യ കമ്മിഷന് ഗ്രാന്റായി 2020-21 മുതല്‍ 2026-27 വരെ 5,337 കോടി രൂപയും കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കി. ജൂണ്‍ 28 വരെ നല്കിയ തുകയുടെ കണക്കാണിത്.
എന്നാല്‍ 2024 മാര്‍ച്ചിന് ശേഷം കേന്ദ്ര ഗ്രാന്റുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥയായ സംസ്ഥാന ധനകാര്യ കമ്മിഷന് സംബന്ധമായ വിശദാംശങ്ങള്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.