കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ പേരില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഫയല്‍ ചെയ്ത ഹർജിയില്‍ അഭിഭാഷകൻ ആയ അഡ്വക്കേറ്റ് ആളൂരിന് ഇനി ഹാജരാവാൻ ആവില്ല എന്ന് ഹൈക്കോടതി.
ഹർജി നിലനില്‍ക്കെയാണ് ഗിരീഷ് ബാബു മരിച്ചത്. ഹർജിക്കാരൻ്റെ മരണം വരെ മാത്രമേ വക്കാലത്തിന് സാധുതയുള്ളൂ എന്ന അമിക്കസ് ക്യൂറി അഡ്വ അഖില്‍ വിജയ് ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം.ഗിരീഷ് ബാബുവിന്റെ അടുത്ത ബന്ധുവിനെക്കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്താല്‍ മാത്രമേ ഹര്‍ജിയില്‍ വാദം ഉന്നയിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ ഫയല്‍ ചെയ്ത ഹര്‍ജിയോടൊപ്പം എട്ടിന് ഈ ഹര്‍ജിയും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.