കൊച്ചി: കെഎസ്‌ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങള്‍ കുറയുമ്പോള്‍ നല്‍കേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങള്‍ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്.
മൂന്നുമാസത്തിനുള്ളില്‍ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തില്‍ നിന്നും കെഎസ്‌ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.
പരിശോധന നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളില്‍ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കണ്‍സോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.