15 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് സൂചന; അഞ്ച് പേർ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കര മാന്നാറിൽ കാണാതായ യുവതിയെ കൊന്ന് മറവുചെയ്തതെന്ന സൂചനയെത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശിയായ കല എന്ന യുവതിയാണ് മരിച്ചത്. 

കാണാതാകുമ്പോൾ ഇവർക്ക് 27 വയസ്സായിരുന്നു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് സൂചന. 

15 വര്‍ഷം മുന്‍പാണ് കലയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി.

പൊലീസ് ഇവിടെ പരിശോധന നടത്തുകയാണ്. കലയുടെ ഭർത്താവ് ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. 

ഇരു സമുദായത്തിലുള്ള കലയും ഭർത്താവ് അനിലും പ്രണയിച്ച് വിവാഹിതരായവരാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിർത്തിയശേഷം ഭർത്താവ് പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി.

എന്നാൽ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.വഴക്കിനെത്തുടർന്ന് കല വീട്ടിലേക്ക് തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കുവേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. 

പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടെ സുഹൃത്തുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.

മൂന്നുമാസത്തിനു മുൻപ് ഇത് സംബന്ധിച്ച് മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയത്. കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇയാളുടെ ഭാര്യയുമായി തര്‍ക്കമുണ്ടായപ്പോള്‍ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നല്‍കിയിരുന്നതായാണ് വിവരം. 'അവളെപ്പോലെ നിന്നെയും കൊല്ലും' എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ.തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. 

പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കല കൊല്ലപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് വിശദീകരിക്കമെന്നാണ് കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !