ന്യൂഡൽഹി: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി മുൻ അഗ്നിവീറിന്റെ കുടുംബം. 2023 ഒക്ടോബറിൽ സിയാച്ചിനിൽ വെച്ച് വീരമൃത്യു വരിച്ച അഗ്നിവീർ അക്ഷയ് ഗവാതെയുടെ അച്ഛൻ ലക്ഷ്മൺ ഗവാതെ ആണ് തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി രംഗത്തെത്തിയത്.
അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇൻഷുറൻസ് തുക ആയി ലഭിച്ചെന്ന് ലക്ഷ്മൺ ഗവാതെ അറിയിച്ചു. ഇതിനുപുറമെ കേന്ദ്ര സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സർക്കാരിൽ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും രാജ് നാഥ് സിംഗും, അമിത് ഷായും സഭയിൽ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.