വാഷിങ്ടൻ :യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഫോമുകളിൽ ഔദ്യോഗികമായി ഒപ്പിട്ടുവെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് (59) അറിയിച്ചു.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് ആദ്യമുണ്ടാകും. പാർട്ടിസ്ഥാനാർഥിയാകാൻ മറ്റാരും രംഗത്തുവന്നിട്ടില്ല. നിലവിൽ 40ൽ ഏറെ യുഎസ് സംസ്ഥാനങ്ങളിൽനിന്നുള്ള പാർട്ടിപ്രതിനിധികളുടെ പിന്തുണ കമല നേടിയിട്ടുണ്ട്.ഓഗസ്റ്റ് 7ന് അകം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെയും തിരഞ്ഞെടുക്കണം.തിരഞ്ഞെടുപ്പു പ്രചാരണം ശക്തമായതോടെ കമല–ട്രംപ് വാക്പോര് കനത്തു. ട്രംപിന്റെ വാദങ്ങളെല്ലാം വിചിത്രമാണെന്നും അദ്ദേഹം അമേരിക്കയെ പിന്നോട്ടു കൊണ്ടുപോകുകയാണെന്നും കമല തിരഞ്ഞെടുപ്പുയോഗത്തിൽ പറഞ്ഞു.
സ്ഥിരതയില്ലാത്തവളും ദുഷ്ടബുദ്ധിയുമാണു കമല എന്ന് ട്രംപ് ആക്ഷേപം ചൊരിഞ്ഞു. കമല ജയിച്ചാൽ അമേരിക്കൻ സ്വപ്നത്തിന് അന്ത്യമാകുമെന്നും പറഞ്ഞു.വിവിധ അഭിപ്രായ വോട്ടെടുപ്പുകളിൽ നിലവിൽ കമലയാണു മുന്നിലുള്ളത്.
അതിനിടെ, യുഎസ് സുപ്രീം കോടതിയുടെ അധികാരങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾക്കു വഴിതെളിക്കുന്ന ഭരണഘടനാഭേദഗതിക്കുള്ള ശുപാർശകൾ അടുത്തയാഴ്ച പ്രഖ്യാപിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഒരുക്കം തുടങ്ങി. ജഡ്ജിയുടെ കാലാവധിക്കു പരിധി, ജഡ്ജിമാർക്കു പെരുമാറ്റച്ചട്ടം അടക്കമുള്ള മാറ്റങ്ങളാണു ലക്ഷ്യം.
ഗർഭഛിദ്രം നിയമവിരുദ്ധമാക്കിയതും ട്രംപിനു ക്രിമിനൽ കേസുകളിൽ നിയമപരിരക്ഷ നൽകിയതുമടക്കം സുപ്രീം കോടതിയുടെ സമീപകാല വിധികളിൽ പലതും വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.