മൂലമറ്റം: ന്യൂനപക്ഷങ്ങൾ വിശിഷ്യാ കൃസ്ത്യൻ മത വിശ്വാസികൾക്ക് ബിജെപി യോടുള്ള അയിത്തം മാറിയെന്നും, അതിൻ്റെ മാറ്റമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 20% വോട്ടും തൃശൂരിലെ വിജയവും.
ഇരുമുന്നണികളും ചില സമുദായങ്ങളെ മാത്രം സംരക്ഷിക്കുകയും കൃസ്ത്യൻ മത വിശ്വാസി കളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവങ്ങളും ഇരുമുന്നണികളിലെ വിദ്യാർത്ഥി സംഘടനകളുടെ നിലപാടും ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ അറക്കുളത്തെ ജനങ്ങൾ ഇത്തവണ താമര ചിഹ്നത്തിൽ വോട്ടു ചെയ്യുമെന്നും ജലന്ധർ വാർഡിൽ വിനീഷ് വിജയനെ വിജയിപ്പിക്കുമെന്നും ഷോൺ പറഞ്ഞു.
സംസ്ഥാന സർക്കാരിനും, ത്രിതല പഞ്ചായത്തുകൾക്കും ഫണ്ടുകൾ ഇല്ലാതെ വലയുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്താൽ അവികസിത പഞ്ചായത്തായഅറക്കുളം പഞ്ചായത്തിൻ്റെ സമഗ്രവികസനം സാധ്യമാക്കുമെന്നും ഇതിനായി ടൂറിസം, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും, ജോർജ്കുര്യനും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി വിനീഷ് വിജയൻ്റെ ജനകീയ കൺവൻഷൻ ജലന്ധറിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി പഞ്ചാ. കമ്മറ്റി പ്രസി.
എം കെ രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ ജില്ലാ പ്രസി.കെ.എസ് അജി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി മണ്ഡലം പ്രസി.സുരേഷ് മീനത്തേരിൽ, തൊടുപുഴ മണ്ഡലം പ്രസി.
എസ്. ശ്രീകാന്ത് ജില്ലാ സെക്ര. പി.വി.സൗമ്യ, യുവമോർച്ച ജില്ലാ പ്രസി.വിഷ്ണു പുതിയേടത്ത്, ജലന്ധർ വാർഡ് ഇലക്ഷൻ കമ്മറ്റി കൺവീനർ ഷിബു ജേക്കബ് മണ്ഡലം സെക്ര.എം ജി ഗോപാലകൃഷ്ണൻ, ജലന്ധർ വാർഡ് മുൻ
മെമ്പർ രമ രാജീവ്, പഞ്ചാ. ജന.സെക്ര. കെ.പി മധുസൂധനൻ നായർ എന്നിവർ സംസാരിച്ചു. ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി.ഏ വേലുക്കുട്ടൻ സ്വാഗതവും, സ്ഥാനാർത്ഥി വിനീഷ് വിജയൻ നന്ദിയും രേഖപ്പെടുത്തി.
കോരിച്ചൊരിയുന്ന മഴയിലുംകൺവൻഷന് ശേഷം സ്ഥാനാർത്ഥി ഉത്രാടം കണ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ കലാശക്കൊട്ട് മൂലമറ്റം ടൗണിലേക്ക് നൂറ് കണക്കിന് പ്രവർത്തകരുടെ റോഡ് ഷോയും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.