ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.

കോട്ടയം:പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ ദിനേശ് B യുടെ നേതൃത്വത്തിൽ പാലാ  എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ വില്ലേജ് സ്വദേശിയായ സച്ചിൻ കുമാർ സിംഗ് 28 വയസ്സ് അറസ്റ്റിലായി.

പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി നോക്കി വന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ  റേഞ്ച് ടീം  നിരീക്ഷിച്ചു വരികയായിരുന്നു. മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്ജിൽ ആണ് ഇയാൾ താമസിച്ചുവന്നിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്ന അതിലേക്ക്  അന്വേഷണങ്ങൾ ഊർജ്ജതമാക്കിയിട്ടുണ്ട്.

റെയ്ഡിൽ പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, പ്രിവന്റ്റ്റീവ്  ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, എക്സൈസ്  ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !