കാസര്‍കോട്: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയെന്ന പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ യുവതി പിടിയില്‍.
ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെ (35)യാണ് മേല്‍പ്പറമ്പ് എസ്.ഐ. എ.എന്‍. സുരേഷ്കുമാറും സംഘവും കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.ഒരുലക്ഷം രൂപയും ഒരുപവന്റെ മാലയും തട്ടിയെന്ന പൊയിനാച്ചിയിലെ 30-കാരന്റെ പരാതിയിലാണ് കേസെടുത്തത്. ഒളിവില്‍പ്പോയ ശ്രുതി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.
ഐ.എസ്.ആര്.ഒ.യിലെ ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൊയിനാച്ചിയിലെ യുവാവിനെ വലയിലാക്കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉന്നതബന്ധം ഉപയോഗിച്ച് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.