ആദിവാസി മേഖലകളിലെ ശിശുമരണം ആശങ്കാജനകം: മേരി എബ്രഹാം

ഏറണാകുളം: അട്ടപ്പാടി ആദിവാസി മേഖലകളിലെ നവജാത ശിശുമരണങ്ങിളിലുണ്ടാകുന്ന വർധനവ് ആശങ്കജനകമാണെന്നും  നിസംഗത വെടിഞ്ഞ് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും  വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം.

ആദിവാസികളായ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ ആരോഗ്യ വകുപ്പ് തീർത്തും പരാജയമാണ്. 190ൽ അധികമുള്ള ആദിവാസി ഊരുകളിൽ പോഷകാഹാരക്കുറവ് മൂലം വിവിധ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്.

വെള്ളക്കുളത്തെ മണികണ്ഠൻ - ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞ് മരിക്കാനിടയായത് ഊരുകളിൽ നിലനിൽക്കുന്ന രോഗങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് . ദീപക്ക് അരിവാൾ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് പെൺകുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. 

ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സർക്കാർ പഠനം നടത്തുവാനോ പ്രശ്നപരിഹാരങ്ങൾക്കോ തയ്യാറാകുന്നില്ല. അരിവാൾ രോഗത്തിന് വിദഗ്ധ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് നിലവിലുള്ളത്. 

ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആദിവാസികൾക്ക് ചികിത്സയും ഭക്ഷണവും എത്തിക്കുന്നതിൽവീഴ്ച വരുത്തരുതെന്നും മേരി എബ്രഹാം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !