തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ തുടർ നടപടികൾ വൈകിച്ചും കുറ്റാരോപിതനായ ഡ്രൈവർ യദുവിനെ ജോലിയിൽ തിരിച്ചെടുക്കാതെയും നിഷേധാത്മ നിലപാട് സ്വീകരിച്ച് സംസ്ഥാനസർക്കാരും ഗതാഗത വകുപ്പും.മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിൽ വാക്കേറ്റത്തിന് വഴി വെച്ച സംഭവങ്ങൾ അന്വേഷിച്ച് നടന്ന കേരള പോലീസ് മേയർ പറഞ്ഞത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം തുടർ നടപടികൾ നീട്ടികൊണ്ട് പോകുന്നതും..
സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്ത് ആകെയും പാർട്ടിക്ക് ഉണ്ടായ നാണക്കേടു മറയ്ക്കാൻ ഒരു സിനിമ നടിയെ കൂടി ഇടത് കേന്ദ്രങ്ങൾ രംഗത്ത് ഇറക്കിയെങ്കിലും ഇപ്പോൾ നടിയോ ന്യായികരിക്കാൻ ക്യാപ്സ്യൂളുമായി സൈബർ ഗുണ്ടകളോ രംഗത്തില്ല.
നിരോധിത പുകയില ഉൽപ്പന്നം, കൈകൊണ്ട് അശ്ലീല ആംഗ്യം,.. തുടങ്ങിയ കഥകൾ നീണ്ടുനിൽക്കാതെ വന്ന സാഹചര്യത്തിലും..എല്ലാ കേസിലും എന്നപോലെ പ്രത്യേകിച്ച് ' പാർട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിൽ ഇരകളെ വേട്ടയാടി ഇല്ലായ്മ ചെയ്യുക എന്ന സമീപനമാണ് ഈ വിഷയത്തിലും സ്വീകരിക്കുന്നത്..
സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് താത്കാലികമായി പുറത്താക്കിയ യദുവിനെ ഇതുവരെ തിരിച്ചെടുക്കാത്തത് ഈ പക പോക്കലിന്റെ ഭാഗമാണ് എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല.
ഒരു തൊഴിൽ ചെയ്താൽ കൂലി ചോദിച്ചു മേടിക്കാനുള്ള അവകാശം ഈ നാട്ടിൽ ഉണ്ടാക്കിത്തന്ന പഴയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ അല്ല ഇന്നത്തെ നേതാക്കൾ.. അവർ രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് ഒരേസമയം തിരക്കൊന്നും വേട്ടക്കാരനോപ്പവും നിൽക്കും.. എന്നിട്ട് അതിന് നിലപാട് എന്ന് പറയുകയും ചെയ്യും "
മൂടിവെക്കാൻ ശ്രമിക്കുന്തോറും ഉയർന്നു കേൾക്കുന്ന ശബ്ദമാക്കി യദുവിന്റെ വിഷയം സംസ്ഥാനതലത്തിൽ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാട്ടാൻ യദുവിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മ രംഗത്തെത്തി കഴിഞ്ഞു.
ഇതിനോടകം വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹുജന പിന്തുണയോടു കൂടി സമരപരിപാടികൾ സംഘടിപ്പിക്കുവാനും ഓർഡിനറി കേരള എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ തീരുമാനങ്ങൾ എടുക്കുന്നതായും കമ്മ്യൂണിറ്റി വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.