ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന് ആരോപിച്ച് രംഗത്തെത്തിയ ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയ്ക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്.
സ്വാമിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ താൻ വെല്ലുവിളിക്കുകയാണെന്നും അജയ് പറഞ്ഞു.അദ്ദേഹത്തിന്റെ പക്കൽ തെളിവുണ്ടെങ്കിൽ അധികാരികളോട് അന്വേഷണം ആവശ്യപ്പെടണമായിരുന്നു.ഇനി അതിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാം. ക്ഷേത്രത്തിന്റെ മഹത്വം വ്രണപ്പെടുത്തി വിവാദമുണ്ടാക്കാൻ അദ്ദേഹത്തിന് അവകാശമില്ല. കോൺഗ്രസ് അജണ്ട നടപ്പാക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയതെങ്കിൽ അത് ദൗർഭാഗ്യകരമാണെന്നും അജേന്ദ്ര അജയ് കൂട്ടിച്ചേർത്തു.
കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്നായിരുന്നു ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയുടെ ആരോപണം. വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാർ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.