ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി.റ്റി.അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ഇവർ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷൻ ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഏറ്റുമാനൂർ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ നിന്നും ഇരുവരെയും കഞ്ചാവും, എംഡിഎംയുമായി പിടികൂടുകയായിരുന്നു.
പരിശോധനയിൽ 01.46 ഗ്രാം എം.ഡി.എം.എ യും, 02.56 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ് , എസ്.ഐ മാരായ സൈജു, ഷാജി സി.പി.ഓ മാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു . ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.