ദുബായ്: ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ ബന്ധം വേർപ്പെടുത്തി ദുബായ് രാജകുമാരി.
ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
'പ്രിയപ്പെട്ട ഭർത്താവ്, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു.ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുൻ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേർപെടുത്തികൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ശൈഖ മഹ്‌റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനർമാർകു വേണ്ടിയും മഹ്‌റ പ്രവർത്തിച്ചിട്ടുണ്ട്.
ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങൾ രണ്ടു പേര്' എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വേർപിരിയൽ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.