കോട്ടയം: കുമരകം സ്വദേശിനി ന്യൂസിലാൻ്റിൽ അന്തരിച്ചു.കുമരകം ചെന്നാത്ത് ടിജിൻ്റെ ഭാര്യ ജെസ്ലീന ജോർജ് (27)(അന്ന) ആണ് ന്യൂസിലാൻഡിൽ മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്.മൃതദേഹം പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.
ജെസ് ലീനയുടെ സഹോദരന്മാരും ന്യൂസിലൻ്റിലാണ് താമസിക്കുന്നത്. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ്ലീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.