എസ്ഐയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം: കൊല്ലം ചിതറയിൽ എസ്ഐയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല സുജിൻ(27) ആണ് പിടിയിലായത്.

നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് സുജിൻ. കൊല്ലം ചിതറയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി 10 മണിയോടെയാണ് സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഹാംഗീറിന്‍റെ കലയപുരത്തെ വീട്ടിൽ നിന്നാണ് ബൈക്ക് മോഷണം പോയത്.

എസ്ഐ ജഹാംഗീർ തന്‍റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസിൽ പരാതി നൽകി. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങൾക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളിൽ ഒരാളായ സുജിനെ പിടികൂടിയത്.

സുജിൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്കായി വ്യാപക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. എസ്ഐയുടെ വീടാണെന്ന് അറിഞ്ഞല്ല പ്രതികൾ ബൈക്ക് മോഷണത്തിന് എത്തിയതെന്നാണ് വിവരം.  മോഷ്ടിക്കുന്ന ബൈക്കുകൾ തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !