സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? 1040 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‍സിഒ) ഒഴിവുകളിലേക്ക് ഇപ്പോൾ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 8 ആണ് അവസാന തിയ്യതി. യോഗ്യത പ്രകാരം ഒന്നോ ഒന്നിലധികം തസ്തികകളിലേക്കോ അപേക്ഷിക്കാം.റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത്, റീജിണൽ മാനേജർ, ഇൻവെസ്റ്റ്മെന്‍റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്‍റ് ഓഫീസർ, സെൻട്രൽ റിസർച്ച് ടീം തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ഓരോ പോസ്റ്റിന്‍റെയും വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാവുന്ന പ്രായപരിധി എന്നിവ വ്യത്യസ്തമാണ്. സൈറ്റിൽ നിന്നും ഇതു സംബന്ധിച്ച വിശദമായ വിവരം ലഭിക്കും. കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം നടത്തുക.
sbi.co.in സന്ദർശിച്ച് ആപ്ലിക്കേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖകള്‍ അപ്‍ലോഡ് ചെയ്ത് പേയ്മെന്‍റ് നടത്താം. ഇന്‍റർവ്യൂന് ശേഷമാണ് നിയമനം നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.