പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം. യദുകൃഷ്ണനെ കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണ്.
യുവമോർച്ചാ ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. യദുവിന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി വിശദീകരണം നൽകി.കാപ്പാ കേസിലെ പ്രതി അടക്കം വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 62 പേർ പാർട്ടി വിട്ട് സിപിഎമ്മിന്റെ ഭാഗമായിരുന്നു.ഇത് വൻതോതിൽ പാർട്ടിക്കെതിരേ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. യദുവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും അസീസ് എന്ന ആർ.എസ്.എസ്.- സംഘപരിവാർ ബന്ധമുള്ള ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കുകയായിരുന്നുവെന്നാണ് വിശദീകരണം.
പുകവലിക്കുന്നതിന്റെ ഭാഗമായി യദു സൂക്ഷിച്ചിരുന്ന രണ്ടരഗ്രാം കഞ്ചാവ കണ്ടെടുത്തു എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് യദുവിനെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.