ബാലഗോകുലം 49 – മത് സംസ്ഥാന വാർഷിക സമ്മേളനം

തിരുവല്ല: ബാലഗോകുലം  49 – മത് സംസ്ഥാന വാർഷിക സമ്മേളനം 12,13,14 തീയതികളിൽ  കുമ്പനാട് ലോയൽ കൺവൻഷൻ സെൻ്ററിൽ (ശബരീപുരി) നടക്കും.

12 ന് രാവിലെ 10ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്ഥാന നിർവാഹക സമിതി യോഗം. 13ന് രാവിലെ 9 ന് പ്രവർത്തക ശിബിരം കേരള സർക്കാർ വനിതാ – ശിശുക്ഷേമ വകുപ്പ് ഉജ്വല ബാല്യം പുരസ്കാര ജേതാവ് പി ആനന്ദ് ഭൈരവ് ശർമ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. സംവിധായകൻ എം ബി പത്മകുമാർ ബാല സമിതി സംവാദം നയിക്കും. വൈകിട്ട് 6.30ന് ഡോക്യൂമെൻ്ററി പ്രദർശനം. തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിലെ കലാകാരന്മാരെ ആദരിക്കും. 9 ന് കുറ്റൂർ ഭൈരവി പടയണിസംഘം അവതരിപ്പിക്കുന്ന പടയണി. 

14 ന് രാവിലെ 10.30 ന് പൊതുസഭ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് ഉദ്ഘാടം ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. 

ബാല സമിതി അംഗങ്ങളുടെ പ്രതിഭാ സംവാദവും കയ്യെഴുത്ത് മാസിക ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !