തയ്യാറെടുപ്പുകൾ പൂർണ്ണം, (നാളെ) ജൂലായ് 27 ന് മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവിന് കോടിയേറുന്നു

അയർലണ്ട്: വമ്പൻ തയ്യാറെടുപ്പുകളുമായി നാളെ ശനിയാഴ്ച (ജൂലൈ 27) Utsav 24 നു പോർട്ളീഷിൽ കൊടിയുയരുന്നു.

ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ സെലിബ്രറ്റി ഗസ്റ്റ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും -ലിച്ചി എത്തുന്നു.   

വിശാലമായ Rathleague GAA ഗ്രൗണ്ടിൽ 30ൽ അധികം ഫുഡ്‌ ആൻഡ് നോൺഫൂഡ് സ്റ്റാളുകൾ, 2000ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും സജ്ജമാണ്. 

ആവേശംകരമായ വടംവലി മൽസരം, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് , റുബിക് ക്യുബ് സോൾവിങ് തുടങ്ങിയ മത്സര ഇനങ്ങളിൽ ക്യാഷ് പ്രൈസുകളും മറ്റു ആകർഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. 

കലാമത്സരങ്ങളിൽ പത്തിലധികം ടീമുകൾ തിരുവാതിരയിലും U K ൽ നിന്നും അയർലണ്ടിൽ നിന്നുമായി നിരവധി ടീമുകൾ ചെണ്ടമേളത്തിലും മത്സരിക്കുന്നു. കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു. 

രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളിൽ മത്സരങ്ങൾക്കുശേഷം, Cloud 9 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോർത്ത് ബാണ്ടിന്റെ സംഗീത വിരുന്ന്, ദർശൻ ചടുലതാളത്തിലൊരുക്കുന്ന ഡി ജെ എന്നിവ കൂടാതെ പ്രതിഭാധനരായ നർത്തകരെ അണിനിരത്തി മുദ്ര ആർട്സും, 

കുച്ചിപ്പുടിയുമായി അതുല്യ പ്രതിഭ സപ്ത രാമൻ നമ്പൂതിരിയുടെ സപ്ത സ്വര, DBDS, Jump Street Dancers എന്നീ പ്രശസ്തരും  ദ്രശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു.     Irish കലാകാരന്മാരോരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷൻ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു. 

പാർക്കിങ്ങിനായി അവശേഷിക്കുന്നതു ഏതാനും സ്ലോട്ടുകൾ മാത്രമാകയാൽ എത്രയും പെട്ടെന്നു ഓൺലൈൻ ആയി ബുക്ക്‌ ചെയ്യുക. ഓൺലൈൻ ബുക്കിങ്ങിൽ സ്ലോട്ടുകൾb ലഭ്യമാകുന്നില്ലായെങ്കിൽ 0892540535 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകർ പ്രേത്യേകം അറിയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !