ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് മേഘാലയുടേയും നാഗാലാന്‍ഡിന്റേയും സംഘടനാ ചുമതല. കേരളത്തിന്റെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും.
മുന്‍കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജോയിന്റ് കോര്‍ഡിനേറ്ററായും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചു.എം.പി. അപരാജിത സാരംഗി കേരളത്തിന്റെ സഹ- പ്രഭാരിയാവും. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ബിഹാറിന്റെ പ്രഭാരിയായി നിയമിച്ചു. എം.പി. ദീപക് പ്രകാശ് സഹപ്രഭാരിയാവും. ഒഡിഷ എം.പി. സാംബിത് പത്രയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാണയില്‍ സതീഷ് പുണിയ പ്രഭാരിയും സുരേന്ദ്ര നാഗര്‍ സിങ്ങ് സഹപ്രഭാരിയുമാവും. തരുണ്‍ ചുഗ്ഗിനാണ് ലഡാക്കിന്റേയും ജമ്മു കശ്മിരീന്റേയും ചുമതല. ഝാര്‍ഖണ്ഡില്‍ ലക്ഷ്മികാന്ത് ബാജ്പേയിയാണ് പ്രഭാരി. അന്‍ഡമാന്‍ നിക്കോബാര്‍,
അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, ഗോവ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പുര്‍, മിസോറാം, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പ്രഭാരികളേയും സഹപ്രഭാരികളേയും നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.