രാപകൽ ഭേദമില്ലാതെ മഴ തിമിർത്തു പെയ്യുന്ന കർക്കിടകത്തിന്റെ വറുതി നാളുകളിൽ, അകത്തളങ്ങളിലെ ഇരുട്ട് പ്രകൃതിയിലേക്കും പരക്കുന്ന, ആകാശത്തിന്റെ ശ്യാമവർണ്ണം കണ്ണിലേക്കും പടരുന്ന അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ, അകക്കണ്ണിൽ എരിയുന്ന ദീപത്തിന് ചുറ്റും ആത്മാവിൽ തെളിയുന്ന ജ്യോതിസ്സായി മുത്തശ്ശിമാർ തലമുറകൾക്ക് പകരുന്ന അറിവിന്റെ, പുരുഷാർത്ഥത്തിന്റെ സ്വരൂപം… രാമൻ.
കള്ളക്കർക്കിടകത്തെ, കർക്കിടക ചാത്തനെ, പഞ്ഞക്കർക്കിടകത്തെ പടിക്ക് പുറത്താക്കി പകരം രാമായണ മാസമെന്ന വിശുദ്ധിയുടെ പര്യായം മലയാളിക്ക് പകർന്ന, വരാനിരിക്കുന്ന പുതുവർഷത്തെ, ഓണത്തെ സ്വീകരിക്കാനുള്ള മന-ദേഹ ശുദ്ധീകരണ ക്രിയയായി രാമായണ പാരായണത്തെ നിത്യവ്രതമാക്കാൻ;
ഹൈന്ദവതയുടെ, സനാതന സംസ്കൃതിയുടെ വീണ്ടെടുപ്പിന് മലയാളിക്ക് വൈചാരികോർജ്ജം പകർന്ന നിഷ്കാമ സുകൃതികളായ പരമേശ്വർജിയുടെയും മാധവ്ജിയുടെയും ദീപ്ത സ്മൃതികൾ കൂടിയാണ് അനപൂർവം മലയാളികൾക്കും ഈ പുണ്യമാസം.
രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് കപട ബുദ്ധിജീവികളായ വൈദേശിക സൈദ്ധാന്തികന്മാർ മലയാളിയുടെ ആത്മീയ മനീഷക്ക് മുന്നിൽ വേതാള നൃത്തമാടിയപ്പോൾ ധർമ്മ സംസ്കൃതിയുടെ കാവൽ ഭടന്മാരായി നിലകൊണ്ട പുണ്യാത്മാക്കളുടെ ദൃഢചിത്തതയുടെ ഓർമ്മ പുതുക്കൽ കൂടിയാണ്,ആ രാമനെ ആത്മാവിൽ സ്വീകരിക്കാനുള്ള അസുലഭ അവസരമാണ് ഓരോ രാമായണ മാസങ്ങളും നമുക്ക് പകർന്നു തരുന്നത്. സ്വയം എല്ലാം ത്യജിച്ചു കൊണ്ട് കർമ്മ മാർഗം സ്ഫടിക വിശുദ്ധമായി കാക്കുമ്പോഴും കർത്തവ്യ പരിപാലനത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ, തിരികെ ഒന്നും പ്രതീക്ഷിക്കാതെ മാതാപിതാക്കളുടെ സത്യം കാക്കുന്ന, അസാന്നിദ്ധ്യത്തിലും അയോധ്യയുടെ ആത്മാവാകുന്ന, ലങ്കയുടെ മാർഗ ദീപമാകുന്ന,
രാജധർമ്മ പാലനത്തിനായി ഭൗതികത ആത്മാർപ്പണം ചെയ്യുന്ന രാമൻ രാമായണത്തിന്റെ മാത്രമല്ല, ഭഗവത് ഗീതയുടെയും സാരമാകുന്നുവെന്ന പണ്ഡിത വ്യാഖ്യാനത്തിന് കീർത്തി മുദ്ര പതിപ്പിക്കുന്നതാവട്ടെ ഓരോ രാമായണ മാസങ്ങളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.