പാലാ:കനത്ത മഴയിലും കൊടുങ്കാറ്റിലും തകർന്നടിഞ്ഞു പാലാ രാമപുരം മേഖല. ഓർക്കാപ്പുറത്തു വീശിയടിച്ച കാറ്റിൽ പ്രദേശത്തെ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും വൻ തോതിലുള്ള നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ.
വാഹനങ്ങളുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീണും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണും വ്യാപാര സ്ഥാപനങ്ങളുടെ മേൽകൂര തകർന്നും നിരവധിപേർക്ക് നാശനഷ്ടം ഉണ്ടായി വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടത് തലനരിഴയ്ക്കാണ്കനത്ത മഴയിലും കാറ്റിലും രാമപുരത്തും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം. നിരവധി വീടുകളും, കൃഷികളും, വാഹനങ്ങളും തകര്‍ന്നു.മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി.
പാലാ, കൂത്താട്ടുകുളം യൂണിറ്റുകളിലെ ഫയര്‍ഫോഴ്സ് സംഘങ്ങളെത്തി റോഡിലെ മരങ്ങള്‍ വെട്ടിമാറ്റി.വെള്ളിലാപ്പള്ളി സെന്റ്. ജോസഫ് യു.പി. സ്‌കൂളിന്റെ മുകളിലെ ഓടുകള്‍ കാറ്റത്ത് പറന്നുപോയതായും എസ്.എച്ച്. കോണ്‍വെന്റിന്റെ മുകളിലേയ്ക്ക് കൂറ്റന്‍ മരം പിടന്നുവീണും.താഴത്തുകച്ചിറ രമേശ്, പൂതാരിക്കര കൃഷ്ണന്‍കുട്ടി, തെക്കേപ്പുരയ്ക്കല്‍ രാജീവ്, കൂടപ്പുലം മണിസദനം പത്മനാഭന്‍ നായര്‍, തോട്ടിക്കാട്ട് സജിമോന്‍, നെടുമറ്റത്തില്‍ അഭിലാഷ്, അടൂര്‍ രാമന്‍നായര്‍, കുന്നത്തേല്‍ സുധീഷ്, ജെയവിലാസം ജയന്‍, വടക്കേടത്ത് തങ്കമ്മ, വടക്കേടത്ത് റെജി, സിബി വള്ളിക്കുന്നേല്‍, രമേശന്‍ താഴത്ത്കച്ചിറയില്‍, ബിജു പുത്തന്‍പുരയില്‍, മഞ്ചാടികുന്നേല്‍ ഫ്രാന്‍സിസ് എന്നിവരുടെ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു.
കൂടപ്പുലത്ത ജയപ്രകാശ് മായാനിവാസ്, രാമന്‍നായര്‍ അടൂര്‍, രവീന്ദ്രന്‍ നായര്‍ കണ്ണന്‍പാലക്കല്‍, രാജമ്മ പുളിന്താനത്ത്, ആനന്ദവല്ലിയമ്മ ശ്രീലക്ഷ്മി, ഓമന ഓലിക്കല്‍, ദിലീപ്കുമാര്‍ വരിക്കാനാപ്പടവില്‍, സജിമോന്‍ തോട്ടിക്കാട്ട്, രാധാകൃഷ്ണന്‍ നായര്‍ പുതുശേരില്‍, കുട്ടപ്പന്‍ നായര്‍ അമ്പാട്ട്, സന്തോഷ് തോട്ടിക്കാട്ട്, മരങ്ങാട് വാര്‍ഡ് ആന്‍സണ്‍ മൈലക്കല്‍, ഹരികുട്ടന്‍ വഴിക്കോട്ട്, ഷിറ്റൊ വീട്ടിക്കല്‍, ലാലിച്ചന്‍ ചേട്ടിയാകുന്നേല്‍,
ജോസഫ് കെ.ജെ. കളത്തിപറമ്പില്‍, സണ്ണി ചക്കാലക്കല്‍, കുഞ്ഞേപ്പച്ചന്‍ ചക്കാലക്കല്‍ എന്നിവരുടെ വിവിധ കൃഷികളും കാറ്റത്ത് നശിച്ചു. വിവിധ ഭാഗങ്ങളിൽ സംഭവിച്ച അപകടങ്ങൾ ജനപ്രതിനിധികൾ നേരിട്ടത്തി വിലയിരുത്തി.
വൻതോതിൽ നാശനഷ്ടം രേഖപ്പെടുത്തിയ ഏഴച്ചേരി എട്ടാം വാർഡിൽ മെമ്പർ റെജി ജയന്റെ നേതൃത്വത്തിൽ സേവാഭാരതി ബിജെപി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനം ഏറ്റെടുത്തു.വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്കു വീണ മരങ്ങൾ വെട്ടിമാറ്റിയും വഴികൾ ഗതാഗത യോഗ്യമാക്കിയും രാത്രിയും സേവാഭാരതി പ്രവർത്തകർ സജീവമാണ്.
ഏഴാച്ചേരി മുൻ വാർഡ് മെമ്പർ ശ്രീക്കുട്ടൻ, ഉണ്ണി ഏഴാച്ചേരി,സജി വി എൻ,കൃഷ്ണകുമാർ എസ്, ഹരികൃഷ്ണൻ, രതീഷ് ബി, അനീഷ് കുമാർ കെ ജി, ഹരികൃഷ്ണൻ ടി,എന്നിവരുടെ നേതൃത്തിൽ ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.