ജമ്മു കശ്​മീരിലെ കുപ്​വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു;

ശ്രീനഗർ: ജമ്മു കശ്​മീരിലെ കുപ്​വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണ്.

കുപ്‌വാരയിലെ കേരൻ സെക്ടറിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. മേഖലയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തുനിന്ന് വൻ ആയുധശേഖരവും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താൻ കുപ്‌വാരയിലെ കേരൻ സെക്ടറിൽ കഴിഞ്ഞ ദിവസമാണ് ധനുഷ് 2 എന്ന രഹസ്യ ഓപ്പറേഷൻ സുരക്ഷാ സേന ആരംഭിച്ചത്. 

കഴിഞ്ഞ ഒരു മാസത്തിനിടെ കഠ്‌വ, ദോഡ, റിയാസി, ഉധംപൂർ ജില്ലകളിലായി നടന്ന ഭീകര ആക്രമണങ്ങളിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !