ഇടുക്കി: അടിമാലിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് ക്വട്ടേഷന്‍ സംഘം ഫോണ്‍ കവര്‍ന്നു. ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാര് സ്വദേശി സുമേഷ് സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ് സുഹൃത്താണ് ക്വട്ടേഷന്‍ പിന്നിലെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.കല്ലാറുകുട്ടിയില്‍ വെച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്.കൈകാലുകള്‍ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകള്‍ അക്രമികള്‍ കവര്‍ന്നു. പുലര്‍ച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെണ് സുഹൃത്തുമായി ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത് ഇതിനിടയില്‍ ഇരുവരും തമ്മില്‍ പിണങ്ങി.
സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഫോണ്‍ തട്ടിയെടുക്കാന്‍ യുവതിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സുമേഷ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവാവിന്റെ പരാതിയില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.