ഷിരൂർ (കർണാടക): അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും ചെയ്യണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തും.
ദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഷിരൂരിൽ എത്തിയ ശേഷം മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
നാവിക സേനയുടെ മുങ്ങൽ വിദഗ്ദന്മാർക്ക് വെള്ളത്തിൽ ചാടി പരിശോധിക്കുന്നതിന് പരിമിതികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.