ആലപ്പുഴ: അർത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയിൽ.
ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍. മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തിൽ ആഷിഷ് (22), ചേർത്തല തെക്ക് പഞ്ചായത്ത് അറയ്ക്കൽ വീട്ടിൽ അശ്വിൻ (18), ചേർത്തല തെക്ക് പഞ്ചായത്ത് വാലേചിറയിൽ ശ്രീകുട്ടൻ (18) എന്നിവരാണ് അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്.അർത്തുങ്കൽ എസ്എച്ച്ഒ പിജി മധു, സീനിയർ സി പി ഒ മാരായ ബൈജു കെ ആർ, സേവ്യർ കെ ജെ, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിൻ, അരുൺ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘം ചേർത്തലയിലും മാവേലിക്കരയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.